Tuesday, 19 May 2020

കമ്മിഷൻ അടിസ്ഥാനത്തിൽ പിരിവുകാർ അനുവദനീയമല്ല

സ്ഥാപനങ്ങൾ കമ്മിഷൻ അടിസ്ഥാനത്തിൽ പിരിവുകാരെ നിയമിക്കുന്നത് അനുവദനീയമാണോ അല്ലയോ ? .

നമ്മുടെ കിതാബുകൾ നികുതി പിരിക്കാൻ ഒരാളെ കൂലിക്കെടുക്കുന്നതു ചർച്ച ചെയുന്നുണ്ട് .  അവനു പിരിച്ചു കൊണ്ടുവരുന്നതിൽ നിന്ന് ഒരു വിഹിതം പ്രതിഫലമായി നിശ്ചയിച്ചാൽ  അനുവദനീയമല്ല എന്നു പറയുന്ന ഭാഗത്താണ് ഈ വിഷയം വരുന്നത് .

മിന്ഹാജിൽ തന്നെ ( ويشترط  كون الأجرة معلومة. فلا تصح  بالعمارة...... ولا ليسلخ  بالجلد ويطحن  ببعض الدقيق أو بالنخالة  ) വിഷയം പറയുന്നത് കൊണ്ട് تحفة المحتاج , نهاية المحتاج ، مغنى  തുടങ്ങിയ മിന്ഹാജിന്റെ  അധിക വ്യാഖ്യാനങ്ങളും ഈ വിഷയം പരാമർശിക്കുന്നുണ്ട് .

തുഹ്ഫയിൽ ഇങ്ങിനെ കാണാം
 ( ولا ) الإيجار ( ليسلخ ) مذبوحة ( بالجلد ويطحن ) برا ( ببعض الدقيق أو بالنخالة ) الخارج منه كثلثه للجهل بثخانة الجلد ورقته ونعومة أحد الأخيرين وخشونته ولعدم القدرة عليهما حالا ولخبر الدارقطني وغيره أنه صلى الله عليه وسلم { نهى على قفيز الطحان } أي أن يجعل أجرة الطحن بحب معلوم قفيزا مطحونا منه وصورة المسألة أن يقول لتطحن الكل بقفيز منه أو يطلق فإن قال استأجرتك بقفيز من هذا لتطحن ما عداه صح فضابط ما يبطل أن تجعل الأجرة شيئا يحصل بعمل الأجير وجعل منه السبكي ما اعتيد من جعل أجرة الجابي العشر مما يستخرجه قال فإن قيل لك نظير العشر مما تستخرجه لم تصح الإجارة أيضا وفي صحته جعالة نظر ا هـ . ويتجه صحته جعالة ، لكن له أجرة مثله للجهل بقدر ما يستخرجه

അറവു മൃഗം തൊലികിഴിച്ചു നന്നാകാൻ പ്രതിപലം അതിൻറെ തുകൽ നൽകൽ കൂലിയായി നിശ്ചയിച്ചാൽ ആ ഇടപാട് ശരിയാവുകയില്ല . ഗോതമ്പ് പൊടിക്കാൻ കൂലി അതിൽ നിന്ന് ഒരു വിഹിതം നൽകിയാലും ശരിയാവുകയില്ല . അവൻറെ വർക്കിൽ നിന്നുണ്ടാകുന്നതിന്റെ മൂന്നിൽ ഒന്ന് പോലോത്തവ  നൽകുന്ന ഇടപാട് ശരിയല്ല കാരണം പ്രതിഫലം കൃത്യമല്ല . ................... ഇടപാട് ബാതിലാകാനുള്ള മാനദണ്ഡം കൂലികരന്റെ വർക്കിൽ നിന്നും കിട്ടുന്ന ഒരു ഭാഗം കൂലിയായി നിശ്ചയിച്ചതാണ് . ഇതിലാണ് ഇമാം സുബുകി (റ ) ഇന്ന് നാട്ടിൽ പതിവായി വരുന്ന നികുതിപിരിവു ക്കാരൻറെ കൂലിയെ ഗണിച്ചിരിക്കുന്നത്. നീ പിരിച്ചു കൊണ്ട് വരുന്നതിന്റെ ഒരു ഭാഗം നിനക്കു കൂലി നൽകാം എന്നു പറഞ്ഞാൽ അവനെ കൂലിക്കെടുത്തത് ശരിയായില്ല . എന്നാൽ അതിനെ  ജുആലത് ആയി പരിഗണിച്ചു ശരിയാകുന്നതിലും ചിന്തിക്കേണ്ടതുണ്ട് . ജുആലത്തക്കൽ  ന്യായ ത്തോടുത്തുവരുണ്ട് . എന്നാലും അവൻ  اجرة مثل നു മാത്രമേ അർഹതയുള്ളൂ കാരണം അവനു ലഭിക്കുന്നതിൽ ധാരണയില്ലാത്തതു കൊണ്ട് .
(ആശയ വിവർത്തനമാണ് . ഉസതാദ് മാർ മുകളിലുള്ള ഇബാറത് നോക്കുക. വിവർത്തനം അവലംബിക്കരുത് . മലയാളത്തിലാകുന്നതിലും അപ്പുറമാണ് ഇബാറത്തുകളിലെ  ഊന്നലുകൾ ) 


ഇവിടെ ജുആലത്തു ആക്കുന്ന ഭാഗം ഇബ്നു ഖാസിം (റ ) പറയുന്നു .
 قوله ويتجه صحته جعالة ) انظر ما معنى الصحة مع اشتراط علم الجعل وفسادها بجهله وفي شرح م ر والأوجه فيها البطلان للجهل بالجعل ا هـ .

(കൂലി അറിയപെട്ടതാകൽ അവിടെയും നിബന്ധനയുണ്ട് ,  അറിയപെടാതിരുനാൽ ഫസാദാകും എന്നതിനാൽ ഇതിനെന്തർത്ഥമാണുള്ളത് ..... കൂലി അറിയപ്പെടാത്ത കാരണത്താൽ ബാതിലാകുമെന്നതാണ് ന്യായതോടു യോജിക്കുന്നത് )

നിഹയായിൽ ഇതിങ്ങിനെ കാണാം
 قال السبكي : ومنه ما يقع في هذه الأزمان من جعل أجرة الجابي العشر مما يستخرجه . قال : فإن قيل لك نظير العشر لم تصح الإجارة أيضا ، وفي صحته جعالة نظر ، والأوجه فيها البطلان للجهل بالجعل .

മുഗ്നിയിലും ഇമാം സുബുകി (റ ) ഈ വാക്കുകൾ ഉദ്ധരിച്ചിട്ടുണ്ട് . ....

എന്നാൽ മറ്റു മദ്‌ഹബുകളിൽ പറ്റും എന്നു കേട്ടിട്ടുണ്ട്, തിരഞ്ഞു പോയിട്ടില്ല. 

ചുരുക്കത്തിൽ :

ഷാഫി മദ്ഹബിലെ പ്രബല വീക്ഷണമനുസരിച്ചു ശരിയാവില്ല എന്നാണ് മനസിലാകുന്നത്.