Wednesday, 14 June 2017

തല്ഹത് ബിൻ ഉബൈദില്ലഹ് (റ)വിന്റെ സമര്പണ ജീവിതം

തല്ഹത് ബിൻ ഉബൈദില്ലഹ് (റ)വിന്റെ  സമര്പണ  ജീവിതം.

ജീവിതത്തിലെ നീണ്ട സംഭവങ്ങളെക്കാളും നിലപാടുകൾ വെക്തമക്കിത്തരുന്ന ചില നിമിഷങ്ങളുടെ ചരിത്രമാണ് ആളുകളെ അനശ്വരമാകുന്നതും ചരിത്രത്തിൽ ഇടം നൽകുന്നതും. തല്ഹ (റ) സമർപ്പണ ചരിത്രങ്ങളിൽ നിന്ന് ഒന്ന് രണ്ടു സംഭവങ്ങൾ കുറിക്കുകയാണ് .
തല്ഹ (റ) വിന്റെ ചരിത്രത്തിൽ പ്രധാന സംഭവങ്ങൾ നടന്ന ഒരു സമയമാണ് ഉഹ്ദ് യുദ്ധം . ആ യുദ്ധത്തിൽ നബി (സ) തങ്ങൾ യുദ്ധം വീക്ഷിക്കാൻ ഒരു പാറപുറത്തു കയറാൻ ശ്രമിച്ചു. ശരീരത്തിൽ രണ്ടു അംഗി ഉണ്ടായതു കാരണം കയറാൻ സാധിച്ചില്ല . ഉടൻ തല്ഹ (റ ) മുട്ടുകുത്തി നിന്നു തന്റെ മുതുകിൽ ചവിട്ടി കയറാനായുള്ള സൗകര്യം ചെയ്തു കൊടുത്തു . പാറയുടെ മുകളിൽ കയറിയ ഉടനെ നബിതങ്ങൾ (സ ) പറഞ്ഞ വാക്ക് "اوجب طلحة "  എന്നായിരുന്നു ... തല്ഹ ക്കു സ്വർഗം നിര്ബന്ധമായിരിക്കുന്നു ... ഈ ഒരു ചെറിയ പ്രവർത്തി അതിന്റെ മുഴു സമർപ്പണത്തിന്റെ പ്രാധാന്യം കൊണ്ടാണ്  സ്വർഗം ഉറപ്പിച്ചത്. സമയവും സന്ദർഭവു മാണ് ആ പ്രവർത്തിക്കു മാറ്റു കൂട്ടിയത്. ആ സമർപ്പണം  ചരിത്രത്തിൽ എല്ലാ കാലത്തും സ്മരിക്കപ്പെടുന്ന ഒരു സംഭവമായി മാറി.
ഉഹ്ദ് യുദ്ധത്തിൽ മുസ്ലിംകൾ ചിതറി ഓടിയപ്പോൾ  നബിതങ്ങളും 11  അനുയായികളും ഒറ്റപെടുപോയി . ഈ സമയം നബി  തങ്ങളെ  കൂടെ നിന്ന് പൊരുതിയതും  തല്ഹ (റ ) ജീവിതത്തിലെ വലിയ ഒരു സംഭവമായിട്ടുണ്ട്. ഒരു കൂട്ടം ശത്രുക്കൾ നബിയെ വധിക്കാൻ മുന്നിട്ടു വന്നപ്പോൾ നിങ്ങളിൽ ആരാണ്  ഇവരെ പ്രതിരോധിക്കുക അവർ സ്വർഗത്തിൽ എന്റെ കൂട്ടുകാരനാണ്  എന്ന് നബിതങ്ങൾ ചോദിച്ചു , ഞാൻ എന്ന് പറഞ്ഞു തല്ഹ (റ ) മുന്നോട്ടു വന്നെകിലും നബി തങ്ങൾ പറഞു വേണ്ട വേറെ ആരാണ് . അങ്ങിനെ ഒരു അൻസാരി സഹോദരൻ  മുന്നിട്ടു വന്നു ശത്രുക്കളോടു ഏറ്റുമുട്ടി . പിന്നീടും ഒരു കൂട്ടം   നബിതങ്ങളെ വധിക്കാൻ മുന്നിട്ടു വന്നപോൾ  നിങ്ങളിൽ ആരാണ്  ഇവരെ പ്രതിരോധിക്കുക എന്ന്  ചോദിച്ചു. തല്ഹ (റ ) വീണ്ടും മുന്നോട്ടു വന്നു . നബിതങ്ങൾ പറഞ്ഞു ആയിട്ടില്ല ... വേറെ ആരാണ് അപ്പോഴും ഒരു അൻസാരി സഹോദരൻ മുന്നോട്ടു വന്ന് ശത്രുവിനെ തടഞ്ഞു. അവസാനം നബിതങ്ങളും തൽഹയും (റ ) മാത്രമായി അവശേഷിച്ചു . ശത്രുക്കളിൽ നിന്നും തല്ഹ (റ ) നബി തങ്ങളെ പോരാടി സംരക്ഷിച്ചു. ചിതറി ഓടിയ മുസ്ലിംകൾ സംഘടിച്ചു നബി തങ്ങളുടെ അടുക്കൽ വന്നു.  ആ സമയത്തു അബു ബക്കർ (റ ) അബു ഉബൈദ (റ ) നബി തങ്ങളുടെ അടുക്കൽ എത്തിയപ്പോൾ നബി (സ ) അവരോടു പറഞ്ഞു (عليكما به ، يعني طلحة ) നിങൾ രണ്ടു പേരും തല്ഹയെ നോക്കുക അവരെ പരിചരിക്കുക . അബു ബക്കർ (റ ) തൽഹയുടെ അടുത്ത് ചെന്നപ്പോൾ ശരീരത്തിൽ 70 ൽ  അധികം മുറിവുകളുമായി ബോധം പോയി വീണു കിടക്കുന്ന തല്ഹ യാണ് കാണുന്നത് . അതുകൊണ്ടു തന്നെയാണ് ജീവനുള്ള രക്തസാക്ഷി എന്ന് തല്ഹ (റ ) പേര് ലഭിച്ചതും . ഈ സമർപ്പണമാണ് സ്വർഗം ലഭിക്കുമെന്നു ജീവിതസമയം തന്നെ അറിഞ്ഞു സന്തോഷിക്കാൻ അവർക്കു ഭാഗ്യം ലഭിച്ചത് .
അബുബക്കർ (റ ) ഉഹ്ദ് യുദ്ധം പരാമർശിക്കുബോൾ അത് മുഴുവൻ തൽഹയുടെഅതായിരുന്നു എന്ന് പറഞ്ഞതായി   ആഇശ ബീവി (റ ) റിപ്പോർട്ട് ചെയ്തത് ചരിത്രത്തിൽ വന്നിട്ടുണ്ട്
തല്ഹ (റ ) ധര്മിഷ്ടനായ തല്ഹ എന്ന് അപര നാമം ലഭിക്കാൻ കാരണമായ ഒരു പാട് സംഭവങ്ങൾ ജീവിത്തിൽ ഉണ്ടയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവമായിരുന്നു ഒരു ദിവസം കച്ചവടം കഴിഞ്ഞു വീട്ടിൽ എത്തി. കയ്യിൽ ലാഭമായി കിട്ടിയ 7 ലക്ഷം ദിർഹം  ഉണ്ടായിരുന്നു . വലിയ ദുഖത്തിലും വേദനയിലും കണ്ടപ്പോൾ ഭാര്യയും അബുബക്കർ (റ ) മകളുമായിരുന്നു ഉമ്മു കുൽസു (റ ) ചോദിച്ചു . എന്ത് പറ്റി അബു മുഹമ്മദ് . എന്താണ് നിങ്ങൾക്കു സംഭവിച്ചത് ? എന്റെ പെരുമാറ്റത്തിൽ വല്ല പിഴവും സംഭവിച്ചോ ?  ആ സമയം തല്ഹ (റ) പറഞ്ഞത് : ഇല്ല.. നിങ്ങളിൽ നിന്നും ഒന്നും സംഭവിച്ചിട്ടല്ല... ഞാൻ ഈ രാത്രിയിൽ  ചിന്തിച്ചു പോയി .. ഇത്രയും സമ്പത്തു കയ്യിൽ വെച്ച് കിടന്നുറങ്ങുന്ന ഒരാൾക്ക്  അള്ളാഹു വിനെ കുറിച്ച്  എന്ത് ചിന്തയാണുള്ളത് ?.. മഹതി ഉമ്മു കുൽസു (റ ) പറഞ്ഞു കൊടുത്തു : അതിനു എന്തിനാ നിങൾ ടെന്ഷനടിക്കുന്നത് ? നിങൾ അത് ആവശ്യക്കാർക്ക് വീതിച്ചു കൊടുക്കാൻ ഒരു തടസവുമില്ലല്ലോ ... നേരം പുലർന്നാൽ നിങ്ങളുടെ ആളുകളിനിനും കുട്ടുകാരിൽനിന്നും ആവശ്യം ഉള്ളവർക്ക് വീതിച്ചു നൽകാം ... അന്നേരം സന്തോഷത്തോടെ തല്ഹ (റ ) ഭാര്യ യോട് പറഞ്ഞു : നീ സൗഭാഗ്യ വനായ ഒരു പിതാവിന്റെ സൗഭാഗ്യവതിയായ മോളാണ് . അങിനെ നേരം പുലർന്നപ്പോൾ കൊട്ടയിലാക്കി അന്സാറുകൾക്കും മുഹാജിറുകൾക്കും ആ സമ്പത് വീതിച്ചു കൊടുത്തു . ഇതാണ് തൽഹയുടെ സമർപ്പണം അല്ലാഹുവിലുള്ള സമർപ്പണം . ശരീരവും സബത്തും മനസ്സും പൂർണമായി അല്ലാഹുവിനെ ഏല്പിച്ച തല്ഹ (റ ) ജീവിതം .